ബഹ്‌റൈനിലെ ബ്രിട്ടീഷ് എംബസ്സിക്കുസമീപം സ്‌ഫോടനം

ഷിയ വിഭാഗത്തിന്റെ മതപരമായ ആഘോഷചടങ്ങുകള്‍ നടക്കുന്നതിനാല്‍ രാജ്യത്താകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും ഇത്തരമൊരു പൊട്ടിത്തെറിയുണ്ടായത് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
സുന്നി ഭരണം നിലനില്‍ക്കുന്ന ബഹ്‌റൈനില്‍ ഷിയാ വിഭാഗത്തില്‍പെട്ടവരുടെ നേതൃത്വത്തില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. അതേ സമയം ഇറാന്റെ പിന്തുണയോടെ രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ വേണ്ടിബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്ന് ബഹ്‌റൈന്‍ ആരോപിക്കുന്നു.
ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലിസിലെ മുന്‍ അസിസ്റ്റന്‍ കമ്മീഷണര്‍ ജോണ്‍ യേറ്റ്‌സിനെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാക്കളിലൊരാളായി നിയമിച്ച് ഒരു ദിവസം പിന്നിട്ടതിനുശേഷമാണ് ഈ സ്‌ഫോടനം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഷിയാ വിഭാഗത്തെ ന്യൂനപക്ഷം വരുന്ന സുന്നി വിഭാഗം അടക്കി ഭരിയ്ക്കുന്നതു തന്നെയാണ് ഇവിടത്തെ പ്രധാനക്രമസമാധാനപ്രശ്‌നം.












Click it and Unblock the Notifications