ഷാര്‍ജ: അപ്പാര്‍ട്ട്‌മെന്റിന്റെ 14ാം നിലയില്‍ നിന്നു താഴേക്ക് വീണ് മൂന്നു വയസ്സുള്ള അറബ് ബാലന്‍ മരിച്ചു. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍നാസര്‍ റോഡരികിലുള്ള അല്‍ ബെദായ ബില്‍ഡിങിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടമുണ്ടായത്. മേഖലയില്‍ ഇത്തരത്തിലുണ്ടാവുന്ന അഞ്ചാമത്തെ അപകടമാണിത്.
താഴെ വീണ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവംബര്‍ 30ാം തിയ്യതി 16ാം നിലയില്‍ നിന്നു താഴേക്കു പതിച്ച് മറ്റൊരു കുട്ടി മരിച്ചിരുന്നു.
ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്തെ അപ്പാര്‍ട്ട്‌മെന്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസ്സുകാരി മരിച്ചിട്ടും അധികനാളായിട്ടില്ല. ബാല്‍ക്കണിയിലൂടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച കുട്ടി താഴേക്കു വീഴുകയായിരുന്നു.
A three-year-old Arab boy fell to death from the window of a 14th-floor apartment in Al Bedayah building on Jamal Abdul Nassar Road around 8.45pm on Sunday, the second such incident in less than a week and the fifth in over a month.