കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ കത്തുകള്‍ ഡോര്‍ഡെലിവറിയാക്കും

Google Oneindia Malayalam News

Emiratepost
ദുബയ്: 2013 ഓടെ യുഎഇയില്‍ കത്തുകള്‍ ഡോര്‍ ഡെലിവറിയാക്കും. രാജ്യത്തെ പോസ്റ്റല്‍ സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.

പുതുതായി പ്രഖ്യാപിച്ച മൈ ഹോം സര്‍വീസിലാണ് ഇതുള്ളത്. വീട്ടിലെത്തുന്ന പോസ്റ്റ്മാനില്‍ നിന്നു കത്തുകള്‍ സ്വീകരിക്കുന്നതോടൊപ്പം അയയ്‌ക്കേണ്ട കത്തുകള്‍ കൈമാറാനും സാധിക്കും. ചുരുക്കത്തില്‍ കത്തുകള്‍ നേരിട്ട് മേല്‍വിലാസക്കാരന്റെ കൈയിലെത്തും. ഇപ്പോള്‍ പോസ്റ്റ് ബോക്‌സ് അടിസ്ഥാനമാക്കിയുള്ള സേവനമാണ് നല്‍കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ അറേബ്യന്‍ റാഞ്ചെസ്, മിര്‍ഡിഫ് സിറ്റി ഭാഗങ്ങളില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മൈഹോം സേവനം നല്‍കിയിരുന്നു. മേഖലയിലെ താമസക്കാര്‍ വളരെ അനുകൂലമായാണ് പ്രതികരിച്ചത്. 2012 ജനുവരി ഒന്നോടു കൂടി ഈ സേവനം ദുബയ്, അബുദബി പ്രവിശ്യകളിലേക്ക് വ്യാപിപ്പിക്കും.

2013ഓടെ ഈ സേവനം എമിറേറ്റ് മുഴുവന്‍ ലഭ്യമാവും-എമിറേറ്റ് പോസ്റ്റ് സിഇഒ അബ്ദുള്ള മുഹമ്മദ് അറിയിച്ചു. മൈബില്‍ഡിങ്, മൈ സോണ്‍ പോലുള്ള സേവനങ്ങളും ഇതൊടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Come 2013, residents living in villas across the emirates will have their snail mail delivered straight at their doorstep, as part of Emirates Post Group Holding’s plan to improve and expand the nation’s postal services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X