ഭാര്യ നോക്കിനില്‍ക്കേ നവവരന്‍ കടലില്‍മുങ്ങിമരിച്ചു
ദുബയ്: ഷാര്‍ജയില്‍ നവവരന്‍ കടലില്‍ മുങ്ങിമരിച്ചു. കോട്ടയം സ്വദേശികളായ ക്രിസ് മോന്‍(28)ആണ് മുങ്ങിമരിച്ചത്. ഡിസംബര്‍ 3ന് ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വാര്‍ത്ത പുറത്തുവന്നത്.
ക്രിസും ഭാര്യ നീനയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് കടലില്‍ നീന്താന്‍ പോയത്. ക്രിസും കൂട്ടരും കടലില്‍ ഇറങ്ങിയപ്പോള്‍ ഭാര്യ തീരത്ത് ഇരിക്കുകയായിരുന്നു. നീന്തി ക്രിസ് ഏറെ ദൂരത്തേയ്ക്ക് പോയതോടെയാണ് കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്.
വേലിയേറ്റ സമയമായതിനാല്‍ ക്രിസിന് തിരികെ കരയിലേയ്ക്ക് നീന്താന്‍ കഴിഞ്ഞില്ല. കൂട്ടുകാര്‍ക്കും ക്രിസിനടുത്തേയ്ക്ക് നീന്തിയെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ ലൈഫ് ഗാര്‍ഡിനെ വിവരമറിയിച്ചു. അവര്‍ അടുത്തെത്തിയപ്പോഴേയ്ക്കും യുവാവ് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് ക്രിസും നീനയും വിവാഹിതരായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications