സൗദിയും ആണവായുധ മല്‍സരത്തിനൊരുങ്ങുന്നു

മേഖലയിലെ സംതുലിതാവസ്ഥ തകര്‍ത്തുകൊണ്ട് ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് നോക്കി നില്‍ക്കാന്‍ സൗദിക്ക് ബുദ്ധിമുട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുരക്ഷാ പിന്തുണയില്‍ മുന്നോട്ടുപോവാനാവില്ല. രാജ്യത്തിന്റെ സംരക്ഷണത്തില്‍ സ്വയംപര്യാപ്തത വേണം.
കുവൈത്തിലും ബഹ്‌റൈനിലും നടക്കുന്നത് ഇറാന്റെ പിന്തുണയോടെയുള്ള കുത്സിത പ്രവര്‍ത്തനങ്ങളാണ്. കടലിലും കരയിലും ഇറാന്‍ അധീശത്വം വര്‍ധിപ്പിക്കുന്നതിനാല്‍ മേഖലയിലെ മറ്റു രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പ്രാദേശിക സൈനിക സഖ്യമുണ്ടാക്കണമെന്ന ആശയം ഗൗരവത്തോടെ പരിഗണിക്കും. ലോകത്തെ പ്രതിരോധ വിദഗ്ധരെല്ലാം ഇസ്രായേലിന്റെ കൈവശം ആണവ ആയുധങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇക്കാര്യം അംഗീകരിക്കാനോ നിരാകരിക്കാനോ ആ രാജ്യം ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications