Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയകായികദിനം, ഖത്തറില്‍ പൊതുഅവധി

Sheikh Tamim Bin Hamad Al-Thani
ദോഹ: കായികമേഖലയോടുള്ള രാജ്യത്തിന്റെ കൂറ് ഖത്തര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 2012ലെ പൊതുഅവധി ദിനങ്ങളുടെ ലിസ്റ്റില്‍ ദേശീയകായികദിനവും ഉള്‍പ്പെടുത്താന്‍ അമീര്‍ തീരുമാനിച്ചതായി കിരീടാവകാശിയും അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയിലെ ഖത്തര്‍ പ്രതിനിധിയുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് കായികദിനമായി ആഘോഷിക്കുക.

ആരോഗ്യബോധവത്കരണ പരിപാടികള്‍ക്കും കായികമല്‍സരങ്ങള്‍ക്കും മാത്രമായി ഈ ദിവസം മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2020ലെ ഒളിംപിക്‌സിനും പാരാലിംപിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. രാജ്യത്തെ യുവതലമുറയെ ശക്തമായ ഒരു കായികസംസ്‌കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം.

കായികമേഖലയിലൂടെ രാജ്യത്തിന്റെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാനാവുമെന്ന് ഖത്തര്‍ പ്രതീക്ഷിക്കുന്നു. വിഭാഗീയതകള്‍ക്ക് അതീതമായ ദേശീയത വളര്‍ത്തികൊണ്ടുവന്നാല്‍ ഭാവി തലമുറയുടെ കൈയില്‍ രാജ്യം ഭദ്രമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+