അമേരിക്കയുമായി ചങ്ങാത്തം തുടരും: സൗദി

പുതിയ തലമുറയുടെ പുരോഗതിക്കുവേണ്ടി വൈജ്ഞാനിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നാണ് അബ്ദുള്ള രാജാവിന്റെ കാഴ്ചപ്പാട്. കിങ് അബ്ദുള്ള ഫോറിന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയനുസരിച്ച് ഇതുവരെ 130000ഓളം വിദ്യാര്‍ത്ഥികളെ വിവിധരാജ്യങ്ങളിലയച്ച് ഉന്നതവിദ്യാഭ്യാസം നല്‍കാന്‍ രാജ്യത്തിനു സാധിച്ചിട്ടുണ്ട്.
റിയാലിനെതിരേ അടിസ്ഥാന നാണയമായി ഡോളര്‍ തന്നെ തുടരുമെന്ന് ഫോറത്തില്‍ പങ്കെടുത്ത സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സമ) ഗവര്‍ണര്‍ മുഹമ്മദ് അല്‍ ജാസിര്‍ അറിയിച്ചു.
വാസ്തവത്തില്‍ അമേരിക്കയുമായുള്ള വന്‍തോതിലുള്ള വ്യാപാരം തന്നെയാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിര്‍ത്തുന്നത്. യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി സൗദിക്ക് കാര്യമായ വെല്ലുവിളി ഉണ്ടാക്കുന്നില്ല. മേഖലയിലെ തന്നെ ഏറ്റവും മികച്ച ബാങ്കിങ് സംവിധാനമാണ് രാജ്യത്തുള്ളത്.












Click it and Unblock the Notifications