ദുബയ്: എട്ടാമത് ദുബായ് അന്താരാഷ്ട്രഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. 56 രാജ്യങ്ങളില്‍ നിന്നുള്ള 171 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദുബൈയില്‍ ചിത്രീകരിച്ച ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോളായിരുന്നു ഉദ്ഘാടന ചിത്രം.
ശൈഖ് മഖ്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, മുഹമ്മദ് ഇബ്രാഹിം അല്‍ഷബാനി, അഹമ്മദ് അബ്ദുല്ല അല്‍ ശൈഖ്, ഖലീഫ സയിദ് സുലൈമാന്‍ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
മലയാളചിത്രം അകം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്മാന്‍, ഈജിപ്ത് നടന്‍ ജമീല്‍ റാതെബ്, ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍നര്‍ ഹെര്‍സോഹ് എന്നിവരെ ആദരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെസ്റ്റിവല്‍ 14നു സമാപിക്കും.
His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister and Ruler of Dubai inaugurated the 8th edition of the Dubai International Film Festival (DIFF