മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി

തെക്കന്‍ മദീനയിലെ ദാഹ് റോഡിലുണ്ടായ അപകടത്തില്‍ 13 പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. വിദേശ ജോലിക്കാരുമായി പോവുകയായിരുന്ന ബസിന്റെ ഡ്രൈവരുടെ അനാസ്ഥയാണ് അപകടത്തിനു കാരണം. 20കാരനായ സൗദി ഡ്രൈവര്‍ അമിത വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് പോലിസ് സ്ഥിരീകരിച്ചു.
ഗുരുതരമായി പരിക്കേറ്റവരെ കിങ് ഫഹദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും ഈജിപ്ത്, എത്യോപ്യ, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൂട്ടിയിടിച്ച ബസ്സും ട്രക്കും ഒരേ കമ്പനിയുടെത് തന്നെയാണ്. മദീന വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റിനുവേണ്ടി ഒരു സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയാണ് ഇരുവാഹനങ്ങളും വാടകയ്‌ക്കെടുത്തത്.












Click it and Unblock the Notifications