അറബ് ഗെയിംസിന് വെള്ളിയാഴ്ച തിരി തെളിയും

അറബ് ഗെയിംസ് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വര്‍ണ്ണപ്പകിട്ടേറിയ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഖലീഫ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. 1,000 ത്തോളം പേരാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഖലീഫ സ്റ്റേഡിയത്തില്‍ അവതരിപ്പിക്കുന്നത്. പൈതൃകവും ഹൈടെക് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു കൊണ്ടാണ് ഇത്തവണയും ദോഹ ലോകത്തെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്നത്.
22 അറബ് രാജ്യങ്ങളില്‍ സിറിയ രാഷ്ട്രീയകാരണങ്ങളാല്‍ ദോഹ ഗെയിംസ് ബഹിഷ്കരിക്കുന്നതിനാല്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 8,000 ത്തിലധികം കായിക താരങ്ങളും 3,000 സ്പോര്‍ട്സ് അധികാരികളും. ദോഹയിലെത്തി ചേര്‍ന്നിട്ടുണ്ട്. അറബ് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ 1,200 മാധ്യമ പ്രവര്‍ത്തകരാണ് ദോഹയിലെത്തുന്നുണ്ട്.
ഗെയിംസിനോടനുബന്ധിച്ച് അറബ് പൈതൃകം ഉള്‍കൊള്ളുന്ന ഗംഭീരമായ കായിക സാംസ്കാരിക പരിപാടികളും പ്രദര്‍ശനവുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഒരു കാര്യത്തിലും വിട്ടു വീഴ്ച കാണിക്കാത്ത സുശക്തമായ ഖത്തറി കായിക സംഘാടക മികവിന്റെ മറ്റൊരു പ്രകടനം കൂടിയാവും ദോഹ ഒരുക്കുന്ന അറബ് ഗെയിംസ്. 17 സ്ഥലങ്ങളിലായി 34 ഇനങ്ങളാണ് അറബ് ഗെയിംസിനുള്ളത്.
ടിക്കറ്റു വരുമാനം ചാരിറ്റി സംഘടനകള്‍ക്ക്
ദോഹ: അറബ് ഗെയിംസിന്റെ ടിക്കറ്റു വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന ചെയ്യുമെന്ന് ഗെയിംസ് സംഘാടസമിതി പ്രഖ്യാപിച്ചു.
ടിക്കറ്റു വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഖത്തറിലെ വിവിധ ചാരിറ്റി സംഘടനകള്‍ക്കാണ് നല്‍കുന്നത്. ഇതാദ്യമായാണ് അറബ് ഗെയിംസില്‍ നിന്നുള്ള വരുമാനം ആതിഥേയ രാജ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നത്.
വരള്‍ച്ച മൂലം കൊടും പട്ടിണിയിലായ സോമാലിയയടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ വലിയതോതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് ഖത്തറിലെ ചാരിറ്റി സംഘടനകള്‍. സംഘാടക സമിതിയുടെ തീരുമാനത്തെ രാജ്യത്തെ വിവിധ ചാരിറ്റി സംഘടനകള്‍ സ്വാഗതം ചെയ്തു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications