ദുബയില്‍ റഹ്മാന്‍ മാനിയ

ഒരു സംഗീതപരിപാടിക്ക് ദുബയില്‍ ഇത്തരമൊരു സ്വീകരണം ലഭിക്കുന്നത് ആദ്യമായിട്ടാണ്-പരിപാടിയുടെ സംഘാടകരായ ടാലന്റ് ബ്രോക്കേഴ്‌സിന്റെ പ്രമോട്ടര്‍ സച്ചിന്‍ സിന്‍ഗല്‍ അറിയിച്ചു.
മോഹിത് ചൗഹാന്‍, നതാലിയ ഡി ലൂസിയോ, സൂരേഷ് പീറ്റര്‍, ഹര്‍ഷ്ദീപ് കൗര്‍, ശ്വേത പണ്ഡിറ്റ് എന്നിവരും റഹ്മാനോപ്പം പാട്ടുകള്‍ അവതരിപ്പിക്കും. ഇന്തോ-വെസ്‌റ്റേണ്‍ സംഗീതത്തിനു തുല്യപ്രധാന്യം നല്‍കികൊണ്ടായിരിക്കും സംഗീതപരിപാടി മുന്നേറുകയെന്ന് സംഘാടകര്‍ അറിയിച്ചു.
റഹ്മാന്റെ സംഗീതത്തില്‍ നാട്യങ്ങളില്ല. പടിഞ്ഞാറന്‍ സംഗീതത്തെ ഇന്ത്യന്‍ അവസ്ഥയില്‍ മനോഹരമായി കൂട്ടിച്ചേര്‍ക്കാനാവുന്നുവെന്നതാണ് റഹ്മാന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പരിപാടി ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ അവസരമാണ്- കടുത്ത റഹ്മാന്‍ ആരാധികയായ ശാലു ചന്ദ്രന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.












Click it and Unblock the Notifications