മുല്ലപ്പെരിയാര്‍ സമരത്തിന് കേളിയുടെ കൂട്ടായ്മ
റിയാദ്: മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേളി കലാ സാംസ്‌കാരിക വേദി റിയാദില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയഭേദമന്യേ പ്രവാസിസംഘടനകള്‍ പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിന്റെ നിയന്ത്രണത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക, ജനങ്ങളുടെ ഭീതി അകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന വെള്ളം തുടര്‍ന്നും നല്‍കുക എന്നീ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രമേയം ഐക്യകണ്‌ഠേനയാണ് അംഗീകരിച്ചത്.
കേളി സെക്രട്ടറി കെപിഎം സാദിഖ് അവതരിപ്പിച്ച പ്രമേയത്തില്‍ കെഎംസിസി നേതാക്കളായ മൊയ്തീന്‍ കോയ, അര്‍ഷ്യല്‍ അഹമ്മദ്, ഒഐസിസി നേതാക്കളായ സിദ്ധാര്‍ത്ഥന്‍, അശ്‌റഫ്, സോദര സെക്രട്ടറി സതീഷ്, എറണാകുളം പ്രവാസിസംഘം പ്രതിനിധി റഫീഖ് മുതലായവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കേളി പ്രസിഡന്റ് എം നസീര്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications