അലൈനില്‍ റോഡപകടം, രണ്ടു കുട്ടികള്‍ മരിച്ചു
അബുദാബി: അലൈനിലുണ്ടായ അപകടത്തില്‍ രണ്ട് എമിറേറ്റി കുട്ടികള്‍ കൊല്ലപ്പെട്ടു. റസീന്‍ അല്‍ഖോഹയിലേക്കുള്ള ട്രക്ക് റോഡിലാണ് അപകടമുണ്ടായത്. ഒമ്പത് വയസ്സുള്ള കുട്ടികളില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്ന നാലു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അമിത വേഗതയും തെറ്റായ ഓവര്‍ടേക്കിങുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് എക്‌സ്റ്റേര്‍ണല്‍ റോഡ്‌സ് ട്രാഫിക് ആന്റ് പെട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ ഡയറക്ടര്‍ കേണല്‍ ഹമദ് നാസര്‍ അല്‍ ബാലുഷി അറിയിച്ചു.












Click it and Unblock the Notifications