ദുബായ് ടാക്‌സികളില്‍ കുട്ടി സീറ്റ്

കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് വേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ബോധവത്കരണ പരിപാടി മൂന്നു മാസം നീണ്ടുനില്‍ക്കും. ദുബായിലുണ്ടാവുന്ന വാഹനാപകടങ്ങളില്‍ മരണമടയുന്നവരില്‍ 63 ശതമാനവും കുട്ടികളാണെന്ന കണ്ടെത്തലാണ് ഈ പ്രചാരണത്തിന് പിന്നില്‍. അന്തര്‍ദേശീയ തലത്തില്‍ ഇത് വെറും 22.3 ശതമാനം മാത്രമാണ്.
തീര്‍ത്തും സൗജന്യമായാണ് ഈ ബേബി സീറ്റുകള്‍ വിതരണം ചെയ്യുന്നത്. വീട്ടിന് അകത്തും പുറത്തും കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം, വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം, ബേബി സീറ്റിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്ന ലഘുലേഖകള്‍ ഇംഗ്ലീഷിലും അറബിയിലും തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications