ഖത്തര്‍: ജനുവരി മുതല്‍ വൈദ്യപരിശോധന നാട്ടില്‍ മതി

അതാത് രാജ്യത്ത് ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അംഗീകാരം നല്‍കണമെന്ന കാര്യത്തില്‍ പൊതുമാനദണ്ഡം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രാലയത്തിലെയും തൊഴില്‍ മന്ത്രാലയത്തിലെയും പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സമവായത്തിലെത്തുമെന്നാണ് കരുതുന്നത്.
വ്യക്തമായ നിലവാരം ഉറപ്പുവരുത്താന്‍ ഉന്നതതല സംഘം സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചതിനുശേഷം മാത്രമാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കുകയുള്ളൂ. നാട്ടിലെ പരിശോധന ഫലം അനുകൂലമാണെങ്കിലും ഖത്തറില്‍ സാധാരണ പരിശോധന വീണ്ടുമുണ്ടാവും. ഈ സൗകര്യം കൊണ്ട് ആകെയുള്ള മെച്ചം ഖത്തറിലെത്തിയതിനുശേഷം മാരകരോഗങ്ങളെന്തെങ്കിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ് മടങ്ങേണ്ടതില്ലെന്നാണ്.












Click it and Unblock the Notifications