Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൊടുക്കാത്ത കമ്പനി പൂട്ടി

ജിദ്ദ: പ്രവാസി ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കാത്ത കോണ്‍ട്രാക്ടിങ് കമ്പനി ജിദ്ദ ലേബര്‍ ഓഫിസ് പൂട്ടിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള 50 ഓളം ജീവനക്കാര്‍ ജോലിയെടുക്കുന്ന കമ്പനി എട്ടുമാസമായി ശമ്പളം നല്‍കിയിട്ടെന്ന് പ്രാദേശിക പത്രമായ അല്‍ മദീന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന ഒരു കെട്ടിടത്തിലാണ് ജീവനക്കാരെ പാര്‍പ്പിച്ചിരുന്നതെന്ന് ലേബര്‍ ഡയറക്ടര്‍ അബ്ദുല്‍ ഖാദില്‍ അല്‍ ഖാദ്മി അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നു മാത്രമല്ല എക്‌സിറ്റ് വിസ നല്‍കുന്നതിനും കമ്പനി തയ്യാറായില്ല. ഇവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായ മറ്റു കമ്പനികളിലേക്ക് ഇഖാമ മാറുന്നതിനോടും കമ്പനി സഹകരിച്ചില്ല.

കമ്പനി പണം അടയ്ക്കാത്തതുകൊണ്ട് വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാത്തത് ജീവനക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. തീപ്പിടുത്തമുണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് പലപ്പോഴും ശരിയായി ഉറങ്ങാന്‍ പോലും സാധിക്കാറില്ല. അസുഖമുള്ള ചിലര്‍ക്ക് മരുന്നുവാങ്ങാന്‍ റോഡിലിറങ്ങി യാചിക്കേണ്ടി വന്നിട്ടുണ്ട്. ഇഖാമ വിട്ടുകൊടുക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും 3000 സൗദിറിയാല്‍ നല്‍കണമെന്നാണ് കമ്പനിയുടെ ഡിമാന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+