കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദം, സൗദി വനിതയുടെ തലവെട്ടി

Google Oneindia Malayalam News

Saudi woman
റിയാദ്: ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് സൗദി വനിതയുടെ തലവെട്ടി. വടക്കന്‍ പ്രവിശ്യയില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തുവന്നിരുന്ന അമിനാ ബിന്ദ് അബ്ദുല്‍ഹാലിം നാസറിനെ കൊന്നതായി സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി തന്നെയാണ് വ്യക്തമാക്കിയത്.

സൗദി അറേബ്യയില്‍ 2011ല്‍ നടപ്പാക്കിയ 73ാമത്തെ വധശിക്ഷയാണിത്. ഒക്ടോബറില്‍ വീടിനു തീകൊളുത്തി ഭര്‍ത്താവിനെ കൊന്ന കേസില്‍ മറ്റൊരു വനിതയ്ക്കും വധശിക്ഷ വിധിച്ചിരുന്നു.

മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റിയുടെ കണക്കനുസരിച്ച് 140 ഓളം പേര്‍ ഇനിയും വധശിക്ഷകാത്തുനില്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ വധശിക്ഷ നിരോധിക്കണമെന്ന യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു.

ബലാത്സംഗം, കൊലപാതകം, കവര്‍ച്ച, മതനിന്ദ, മയക്കുമരുന്ന് കടത്ത് കേസുകളിലാണ് പ്രധാനമായും വധശിക്ഷ വിധിക്കുന്നത്. ശരിയത്ത് നിയമപ്രകാരമാണ് ഇവിടത്തെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.

English summary
A Saudi woman was beheaded on Monday after being convicted of practising sorcery, which is banned in the ultra-conservative kingdom, the interior ministry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X