ദുബായ് ശൈഖ് സഈദ് റോഡില്‍ 'വെള്ളപ്പൊക്കം'
ദുബായ്: ശൈഖ് സഈദ് റോഡിലൂടെ ദുബായിലേക്ക് യാത്രതിരിച്ചവരെല്ലാം തന്നെ വഴിയില്‍ പെട്ടൊന്നൊരു തടാകം കണ്ട് അമ്പരന്നു പോയിട്ടുണ്ടാവും. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ പ്രധാനവിതരണ ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ഒറ്റരാത്രി കൊണ്ടാണ് ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മെട്രോ സ്‌റ്റേഷനുസമീപമുള്ള പ്രദേശം വെള്ളത്തിനടിയിലായത്. അരകിലോമീറ്ററോളം നീളത്തിലാണ് വെള്ളംകെട്ടികിടക്കുന്നത്.
48 ഇഞ്ച് വ്യാസമുളഅള പൈപ്പ്‌ലൈനാണ് തകര്‍ന്നത്. ദേരയിലെ താമസസ്ഥലങ്ങളിലേക്കും ബിസിനസ് കേന്ദ്രങ്ങളിലേക്കും വെള്ളമെത്തിക്കുന്ന ലൈനിലാണ് തകരാറുണ്ടായത്. എന്നാല്‍ ഇത് വെള്ളവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ദുബൈ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി വിഭാഗം അറിയിച്ചു. ജെബാല്‍ അലി സ്റ്റേഷനില്‍ നിന്നും സമാന്തരലൈനുകളിലൂടെ ദേരയില്‍ വെള്ളമെത്തിയിട്ടുണ്ട്.
കടുത്ത മര്‍ദ്ദമാണ് പൈപ്പ് പൊട്ടാന്‍ കാരണം. എന്‍ജിനിയര്‍മാരും മെക്കാനിക്കുകളും സംഭവസ്ഥലത്തുണ്ട്. തകര്‍ന്ന പൈപ്പ് നന്നാക്കാനുള്ള നടപടി തുടങ്ങി കഴിഞ്ഞു.












Click it and Unblock the Notifications