കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഫാമിലി വിസ, ചുരുങ്ങിയ ശമ്പളം 10000 റിയാല്‍

Google Oneindia Malayalam News

ദോഹ: ചുരുങ്ങിയത് 10000 റിയാല്‍ ശമ്പളമെങ്കിലുമുള്ളവര്‍ക്കു മാത്രമേ ഇനി ഫാമിലി വിസ അനുവദിക്കൂവെന്ന് ഖത്തര്‍ . വിസ അനുവദിക്കുന്നതിന് നിലവിലുള്ള അടിസ്ഥാന ശമ്പള പരിധി 8000 റിയാലാണ്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക പാനല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി അല്‍ശര്‍ഖ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

7000 റിയാലില്‍ നിന്നും പരിധി 8000 ആക്കി ഉയര്‍ത്തിയിട്ട് അധിക നാളായിട്ടില്ല. നേരത്തെ തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്. ഈയിടെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ വ്യത്യസ്ത വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പാനല്‍ രൂപീകരിക്കുകയും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.

ജീവിതചെലവുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പ്രവാസികളുടെ മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ വര്‍ധനവെന്ന് പാനല്‍ വ്യക്തമാക്കി. ആളുകള്‍ വ്യാജരേഖകള്‍ നല്‍കി ഫാമിലി വിസ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനു വേണ്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാക്കിയത്.

English summary
Only those expatriates who earn a minimum salary of QR10,000 monthly would now be eligible to obtain a family visa, it is learnt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X