മലയാളി വ്യാപാരി അപകടത്തില്‍ മരിച്ചു
ദുബായ്: ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റും കാറ്ററിങ് സര്‍വീസും നടത്തുന്ന പികെ മുസ്തഫ(39) ആഫ്രിക്കയിലെ ജിബൂട്ടിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ മുത്താംബിയാണ് സ്വദേശം.
ഒരാഴ്ച മുമ്പാണ് അബൂബക്കര്‍ വ്യാപാര ആവശ്യാര്‍ത്ഥം ജിബൂട്ടിയിലേക്ക് പോയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി പിതൃസഹോദരന്‍ അബ്ദുല്‍ റസാഖ് ജിബൂട്ടിയിലേക്ക് പോയിട്ടുണ്ട്.
മരണവാര്‍ത്തയറിഞ്ഞ് ദുബായിലുള്ള കുടുംബം നാട്ടിലേക്ക് തിരിച്ചു. കൊയിലാണ്ടി സ്വദേശി റസിയയാണ് ഭാര്യ. ദുകീബ, ജുനൈദ്, ജവാഹിറ, ജാസിന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications