കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

King Abdullah
റിയാദ്: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അബ്ദുള്ള രാജാവ് ഉത്തരവിറക്കി. അബ്ദുള്ള സൈനുല്‍ അലിറസയ്ക്കു പകരം തൗഫീഖ് അല്‍റാബിയയെ വ്യവസായ, വാണിജ്യകാര മന്ത്രിയാക്കി നിയമിച്ചതാണ് പ്രധാനമാറ്റം.

ഫൗദ അല്‍ ഫാര്‍സിക്കു(ഹജ്ജ്) പകരം ബന്ദാര്‍ അല്‍ ഹജ്ജാറിനെയും ഖാലിദ് അല്‍ ഗൊസൈബി(സാമ്പത്തികം, ആസൂത്രണം)ക്കു പകരം മുഹമ്മദ് അല്‍ ജാശറും മുഹമ്മദ് അല്‍ഫായിസിനു(സിവില്‍ സര്‍വീസ്) പകരം അബ്ദുള്‍ അല്‍ബാരക്കിനെയും നിയമിച്ചു.

സൗദി അറേബ്യന്‍ മോണിറ്ററിയുടെ ഏജന്‍സിയുടെ ഗവര്‍ണറായി ഫഹദ് ബിന്‍ അബ്ദുള്ള അല്‍ മുബാറക് ചുമതലയേല്‍ക്കും. ഖാലിദ് അല്‍ സബ്തിയാണ് പുതിയ വിദ്യാഭ്യാസകാര്യ ഉപമന്ത്രി.

സലൈന്‍ വാട്ടര്‍ കണ്‍വെര്‍ഷന്‍ കോര്‍പ്പറേഷന്‍ ഗവര്‍ണറായി അബ്ദുല്‍ റഹ്മാന്‍ അല്‍ ഇബ്രാഹിമിനെയും ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായി മുഹമ്മദ് അല്‍ ജെഫ്രിയെയും നിയമിച്ചു.

English summary
Custodian of the Two Holy Mosques King Abdullah has reshuffled his cabinet. Tawfiq Al-Rabiah is the new commerce and industries minister in the place of Abdullah Zainal Alireza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X