മകനെ കൊന്ന യുവതിക്ക് മാപ്പുനല്‍കി
റിയാദ്: നാലുവയസ്സുകാരനെ നിഷ്‌കരുണം കൊന്ന യുവതിക്ക് സൗദി വനിത മാപ്പ് നല്‍കി. അല്‍ഹമ്മദ് അല്‍ ഗാംദി എന്ന ബാലന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കണ്ടെത്തിയ കേസിലാണ് ഈ നിര്‍ണായക വഴിത്തിരിവ്.
പോലിസ് നടത്തിയ അന്വേഷണത്തില്‍ 39കാരിയായ രണ്ടാനമ്മയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. വലിയൊരു തടികൊണ്ട് കുട്ടിയെ തലക്കടിച്ചുകൊന്നതിനുശേഷം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനടുത്തുള്ള ചപ്പുചവറുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ഒമ്പത് ദിവസത്തിനുശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സൗദി പൗരന് ആദ്യഭാര്യയിലുണ്ടായ കുട്ടിയാണ് അല്‍ ഹമ്മദ്.
രാവിലെ കുട്ടിയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി ഭര്‍ത്താവിന്റെ മുന്നിലെത്തുകയായിരുന്നു. ആദ്യ ഭാര്യ തട്ടികൊണ്ടുപോയതാണെന്ന് ഭര്‍ത്താവ് പരാതി ഉന്നയിച്ചിരുന്നെങ്കിലും ഇതിനുവേണ്ട തെളിവുകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കുട്ടിയുടെ മാതാവായ അമല്‍ അല്‍ ബര്‍ഗി പ്രതിക്ക് മാപ്പ് നല്‍കുന്നതായി അറിയിച്ചെങ്കിലും അത് കോടതി വിധിയെ എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ പിതാവും മാപ്പ് നല്‍കുകയാണെങ്കില്‍ ശിക്ഷ ഇളവ് ചെയ്തു കിട്ടാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications