കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയില്‍ സ്‌റ്റേറ്റ്ബാങ്ക് ശാഖ തുറക്കും

Google Oneindia Malayalam News

State Bank of india
ജിദ്ദ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബുധനാഴ്ച മുതല്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങും. പരിപൂര്‍ണ ലൈസന്‍സോടു കൂടിയുള്ള സൗദിയിലെ ആദ്യ ഇന്ത്യന്‍ ബാങ്ക് ശാഖയാണിത്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ തലവന്‍ മുഹമ്മദ് അല്‍ ജാസിറാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രമുഖ വ്യവസായി എംഎ യൂസഫലിയും പങ്കെടുക്കും.

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബാങ്കിന്റെ പുതിയ ശാഖ തുറക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ഹേമന്ത് കോണ്‍ട്രാക്ടര്‍ അറിയിച്ചു. ബിസിനസ് ബാങ്കിങും കോര്‍പ്പറേറ്റ് ബാങ്കിങും സാധ്യമാക്കുനന കാറ്റഗറി ഒന്നില്‍ പെട്ട ലൈസന്‍സാണ് എസ്ബിഐക്ക് ലഭിച്ചിട്ടുള്ളത്.

ഖത്തറില്‍ ഏറെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ത്യന്‍ കമ്പനികള്‍ ഇവിടെ ജോലിക്കെത്തും. അത്തരത്തിലുള്ള പല കമ്പനികളും ഇന്ത്യയില്‍ സ്റ്റേറ്റ് ബാങ്ക് കസ്റ്റമറായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും അവര്‍ക്ക് ഏറ്റവും സൗകര്യമാവും.

English summary
State Bank of India is set to open a new branch in Jidhah today, also will soon open one at the Qatar Financial Centre, Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X