മകള്‍ക്ക് രഹസ്യകാമുകന്‍,പിതാവ് ഹൃദയംപൊട്ടി മരിച്ചു
റിയാദ്: കൗമാരക്കാരിയായ മകള്‍ കാമുകനൊപ്പം അഴിഞ്ഞാടുകയാണെന്ന വാര്‍ത്ത അറിഞ്ഞ പിതാവ് ഹൃദയംപൊട്ടി മരിച്ചു. ശര്‍ഖ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആളുടെ പേരും സ്ഥലവും ഒഴിവാക്കിയിട്ടുണ്ട്. 12 കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇയാള്‍.
അധികദിവസം മകളെ കോളജിലെത്തിക്കുന്നത് 60കാരനായ പിതാവ് തന്നെയായിരുന്നു. എന്നാല്‍ അപ്പുറം മറഞ്ഞുനില്‍ക്കുന്ന കാമുകന്റെ അടുത്തേക്കാണ് കുട്ടിയുടെ പോക്കെന്ന് തിരിച്ചറിഞ്ഞത് പോലിസാണ്. രണ്ടു പേരെയും കൈയോടെ പിടികൂടിയ ഉദ്യോഗസ്ഥര്‍ വിവരം പിതാവിനെ വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്തു.
അവിടെ വെച്ചുതന്നെ കുഴഞ്ഞുവീണ വൃദ്ധന്‍ ആശൂപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ മരണമടഞ്ഞിരുന്നു.












Click it and Unblock the Notifications