വീട്ടുടമ ഗര്‍ഭിണിയാക്കിയെന്ന് കള്ള പരാതി
കുവൈത്ത്‌സിറ്റി: വീട്ടുടമ ഗര്‍ഭിണിയാക്കിയെന്ന വ്യാജ പരാതിയുമായി ശ്രീലങ്കന്‍ വേലക്കാരി പോലിസ് സ്‌റ്റേഷനിലെത്തിയതായി അല്‍വതന്‍ അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് പോലിസ് വീട്ടുടമയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. പക്ഷേ, എത്ര ചോദ്യം ചെയ്തിട്ടും 'കുറ്റം' സമ്മതിക്കാന്‍ കുവൈത്തി തയ്യാറായില്ല. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന വേലക്കാരിയെ പുറത്താക്കിയതിനു ദേഷ്യം തീര്‍ത്തതാണെന്ന ഉറച്ച നിലപാടാണ് വീട്ടുടമ സ്വീകരിച്ചത്.
ഇതോടെ പോലിസ് യുവതിയെ ചോദ്യം ചെയ്തു. ഒരു ഏഷ്യക്കാരനുമായുള്ള ബന്ധത്തിലാണ് ഗര്‍ഭിണിയായതെന്ന് ഒടുവില്‍ സമ്മതിച്ചു. ഉടന്‍ തന്നെ കുവൈത്തിയെ വിട്ടു ഗര്‍ഭത്തിനുത്തരവാദിയായ ആളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് മടികാണിച്ചില്ല.












Click it and Unblock the Notifications