യുഎഇയില്‍ ബാങ്ക് ലോണിനായി തിക്കും തിരക്കും

അനൗദ്യോഗിക കണക്കുകളനുസരിച്ച് പണമയയ്ക്കുന്നതില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രാദേശികബാങ്കുകളില്‍ നിന്നും വായ്പയെടുത്തവരില്‍ 65 ശതമാനം ഇന്ത്യക്കാരാണ്. ചില ബാങ്കുകള്‍ ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ ഐപാഡുകളും ബ്ലാക്ക് ബെറി ഫോണുകളും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിമാസം 60000 ദീര്‍ഹം ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് അഞ്ചു ലക്ഷം ദീര്‍ഹം വരെ കടം കൊടുക്കുന്നുണ്ട്. വ്യക്തിഗതവായ്പയുടെ പലിശനിരക്ക് 7.99 ശതമാനമാണ്. അഞ്ചു ലക്ഷം ദീര്‍ഹം വായ്പയെടുക്കുന്ന ഒരാള്‍ അത് നാട്ടിലേക്കയയ്ക്കുമ്പോള്‍ ഏകദേശം 7260000 രൂപയോളമുണ്ടാവും. ദീര്‍ഹത്തിന്റെ ശരാശരി വില 12.50 ആയി പരിഗണിക്കുകയാണെങ്കില്‍ ഇപ്പോള്‍ പണമയയ്ക്കുന്നതുകൊണ്ടുള്ള ലാഭം പത്തുലക്ഷത്തോളം രൂപയാണ്. കൂടാതെ ഈ പണം നാട്ടിലെ എക്കൗണ്ടിലാണെങ്കില്‍ ചുരുങ്ങിയത് 9.5 ശതമാനം പലിശകിട്ടും. അപ്പോള്‍ യുഎഇയില്‍ നിന്നെടുത്ത ലോണിന് അധികം അടയ്‌ക്കേണ്ട പലിശ നാട്ടില്‍ നിന്നും ഉറപ്പാക്കാന്‍ സാധിക്കും.












Click it and Unblock the Notifications