വെള്ളടാങ്കില്‍ വീണ് മലയാളി മരിച്ചു
അബുദാബി: ജലസംഭരണിയില്‍ വീണ് മലയാളി യുവാവ് മരിച്ചു. അബുദാബി അക്‌ലന്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായ പത്മനാഭന്‍നായര്‍(35) ആണ് മരിച്ചത്. ഇലക്ട്രാറോഡിലുള്ള ടവറിന്റെ ബേസ്‌മെന്റിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് പള്ളിയത്ത് സ്വദേശിയാണ്.
ബേസ്‌മെന്റിലെ മോട്ടോര്‍ നന്നാക്കാനിറങ്ങിയ ബംഗ്ലാദേശുകാരനെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിനിടെ താഴേക്ക് വീഴുകയായിരുന്നു. പരേതനായ കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: രൂപ, മക്കള്‍: വൈഷ്ണവ്, പാര്‍ത്ഥിവ്. സഹോദരങ്ങള്‍: വേണു നായര്‍(റിട്ട-പഞ്ചായത്ത് സെക്രട്ടറി), കണ്ണനുണ്ണി, ദിനേശന്‍, സതി.












Click it and Unblock the Notifications