ഷാര്‍ജ ജലോത്സവം തുടങ്ങി

ഇത്തവണ ജലമേള കാണാന്‍ ഒരു ലക്ഷത്തിലധികം പേരെത്തുമെന്നാണ് പ്രതീക്ഷ എസ്‌സിടിഡിഎ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി അല്‍നുമന്‍ അറിയിച്ചു. ഇത്തവണ സ്‌കൂള്‍ അവധികൂടിയായതിനാലാണ് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ സ്‌കൂളുള്ള സമയത്തു മേളനടത്തിയിട്ടു പോലും 70000ഓളം കാണികളെത്തി. ഓരോ വര്‍ഷവും മേളയുടെ നടത്തിപ്പ് ചെലവില്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. യുഎഇയിലെ ഏറ്റവും മികച്ച അഞ്ചു വിനോദപരിപാടികളിലൊന്നായി ഷാര്‍ജ ജലമേളയ്ക്ക് മാറാന്‍ സാധിച്ചിട്ടുണ്ട്.
ജനപങ്കാളിത്തം വിനോദപരിപാടികള്‍ കൊണ്ടും ഏറെ ശ്രദ്ധേയമായ മേള ഏറെ സാമ്പത്തികലാഭവും നല്‍കുന്നുണ്ട്. ചെലവാക്കുന്ന ഓരോ ദീര്‍ഹും മൂന്നു നാലും മടങ്ങായി തിരിച്ചു നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications