Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്കെണി, യുഎഇ ഫുട്‌ബോള്‍ താരം ജയിലില്‍

Adel Anas
ദുബയ്: കോടിക്കണക്കിനു രൂപയുടെ കടക്കെണിയില്‍ പെട്ട മുന്‍ യുഎഇ ഫുട്‌ബോള്‍ താരം ജയിലില്‍. 1988 മുതല്‍ 1996 വരെ ലോകകപ്പ് അടക്കം നിരവധി അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഗോളിയായിരുന്ന അദല്‍ അനസിനാണ് ഈ ദുര്‍ഗതി.

സജീവകളി മതിയാക്കിയതിനുശേഷം ദുബായിലെ രണ്ടു കമ്പനികള്‍ പാര്‍ട്ണര്‍ഷിപ്പ് നേടിയതാണ് താരത്തിന്റെ ജീവിതം നരകതുല്യമാക്കിയത്. ജീവിതത്തിലെ ഏറ്റവും കഷ്ടത നിറഞ്ഞകാലത്തിലൂടെയാണ് കടന്നു പോവുന്നത്. എനിക്ക് എല്ലാം നഷ്ടമായി. കളിക്കളത്തിലെ മധുരിക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ കൂട്ടായുള്ളത്-തടവറയില്‍ നിന്നും ഒരു എമിറേറ്റ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറച്ച് വരുമാനം കിട്ടാന്‍ വേണ്ടിയാണ് ബിസിനസ്സിനിറങ്ങിയത്. കമ്പനിക്കുവേണ്ടി നിരവധി ചെക്കുകളില്‍ ഒപ്പിടേണ്ടി വന്നു. ഇപ്പോള്‍ അതിന്റെയെല്ലാം ബാധ്യത തലയിലായി. കുടുംബവും സുഹൃത്തുക്കളും ബന്ധങ്ങളും എല്ലാം നഷ്ടമായി. ഈ കദന കഥയറിഞ്ഞ് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അനസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+