കണ്ണൂര്‍ സ്വദേശി സൗദിയില്‍ തുങ്ങി മരിച്ചു
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ മലയാളി തൂങ്ങി മരിച്ചു. തലശ്ശേരിയിലെ എം കെ പവിത്രന്റെ മകന്‍ പ്രജിത്തിനെ(26)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെസ്റ്റേണ്‍ ഓട്ടോ ലിമിറ്റഡിന്റെ ദമാം ബ്രാഞ്ചില്‍ സര്‍വീസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ദമാം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ് എം കെ പവിത്രന്‍ ഖത്തറിലാണ്. മാതാവ്: എംപി ജയശ്രി, സഹോദരന്മാര്‍: പ്രജേഷ്(ഗുജറാത്ത്), ഹര്‍ഷന്‍(ചെന്നൈ).
ആറുമാസം മുമ്പാണ് പ്രജിത് സൗദിയിലെത്തിയത്. ഓഫിസില്‍ നിന്നും ഡ്രൈവിങ് സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ പ്രജിത് നേരെ താമസസ്ഥലത്തേക്കാണ് പോയതെന്ന് കൂട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications