ബ്ലാക്ക്‌മെയില്‍, സൗദിയില്‍ 56കാരി പിടിയില്‍
ജിദ്ദ: 23കാരനെ കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്ലാക്ക് മെയില്‍ ചെയ്യുന്ന 56കാരിയെ പോലിസ് പിടികൂടി. യുവാവ് തന്നെ വിട്ടുപോയാല്‍ കൈവശമുള്ള വീഡിയോകള്‍ പുറത്തുവിടുമെന്നാണ് ഭീഷണി.
കൊല്ലുമെന്നും തന്റെ സ്വകാര്യ വീഡിയോകള്‍ പ്രസിദ്ധീകരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായി യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പീഡിപ്പിച്ചുവെന്ന പരാതി നല്‍കി പോലിസില്‍ കുടുക്കുമെന്നും സ്ത്രീ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് വ്യത്യസ്ത നമ്പറുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്.
നിരവധി തവണ യുവാവിന്റെ വീട്ടിലെത്തി ബന്ധം ഒഴിയരുതെന്ന് അപേക്ഷിച്ചിരുന്നു. ഒടുവില്‍ പോലിസിന്റെ നിര്‍ദ്ദേശപ്രകാരം യുവാവ് സ്ത്രീയെ സ്‌നേഹം നടിച്ച് റിയാദിലെ ഒരു ഷോപ്പിങ് മാളിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications