ഷാര്‍ജ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി

കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റ് ബാധ്യതയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. വിലക്ക് ലംഘിക്കുന്ന കുട്ടികള്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
കൂടാതെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതിനുവേണ്ടി എല്ലാ സ്‌കൂളുകളിലും രക്ഷാകര്‍ത്താക്കളുടെ യോഗം വിളിക്കാനും ആദ്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീരുമാനത്തെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്തു. പലപ്പോഴും പഠനത്തിനിടയിലും കുട്ടികള്‍ ഇത്തരം ഉപകരണങ്ങള്‍ക്കു പിറകയെയാണ് . ചില കുട്ടികളാവട്ടെ ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് ഏറെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്.












Click it and Unblock the Notifications