മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ജിദ്ദ: മലപ്പുറം പൂക്കോട്ടുപാടം സ്വദേശിയെ ജിദ്ദയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വലിയപീടികക്കല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സമീര്‍(30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
കഴിഞ്ഞ മൂന്നു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അനാകീഷ് ബിന്‍ ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണവുമായെത്തിയ സഹപ്രവര്‍ത്തകനാണ് ആദ്യം മൃതദേഹം കണ്ടത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: സൈനബ, സഹോദരങ്ങള്‍: സൈറാ ബാനു, ഹാരിസ് ബാബു, സുധീര്‍, മുനീര്‍, സഫീര്‍, സബ്‌ന. സമീര്‍ അവിവാഹിതനാണ്.












Click it and Unblock the Notifications