അബുദാബി ഹാക്കര്‍ക്ക് 10 ലക്ഷം ഡോളര്‍ പിഴ?

ഒഎസ്എന്‍ സബസ്‌ക്രൈബറായ ഹാക്കര്‍ 802ഓളം ഡൗണ്‍ലോഡിങ് നടത്തിയിട്ടുണ്ടെന്നാണ് കമ്പനി കണ്ടെത്തിയിട്ടുള്ളത്. ബൗദ്ധിക സ്വത്തവകാശനിയമത്തിന്റെ പരസ്യമായ ലംഘനമാണിത്. ഓരോ ഡൗണ്‍ലോഡിനും 1500 ഡോളര്‍ പിഴയടയ്ക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. അറേബ്യന്‍ ആന്റി പൈറസി അലയന്‍സിന്റെ പരാതി പ്രകാരമാണ് അബുദാബി പോലിസ് കേസെടുത്തിട്ടുള്ളത്.
കോടതിക്കു പുറത്തുവെച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഹാക്കര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തുകയ്ക്കാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. ഇത്തരത്തില്‍ ഡൗണ്‍ലോഡിങ് നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications