അബോര്‍ഷനു ശേഷവും ഗര്‍ഭിണി, യുഎഇ വനിത പരാതി നല്‍കി

ഉമ്മ് ബാസിം(25) ആണ് ഫുജറൈയിലെ പ്രശസ്ത ആശുപത്രിക്കെതിരേ പരാതി നല്‍കിയിട്ടുള്ളത്. ഏഴ് ആഴ്ച വളര്‍ച്ചയെത്തിയിരുന്ന ഭ്രൂണം നിശ്ചലമാണെന്ന് പരിശോധനയിലൂടെ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ.
എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാഴ്ചയ്ക്കുശേഷം വീണ്ടും ഗര്‍ഭമുണ്ടെന്ന് തോന്നിയ യുവതി തൊട്ടടുത്ത ആശുപത്രിയിലെത്തി. സ്‌കാനിങില്‍ നിന്നും 12 ആഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായി. ഭ്രൂണം ഇപ്പോഴും അവിടെയുണ്ടെന്ന് പരിശോധനാ ഫലം സാക്ഷ്യപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
യുവതിയെ പരിശോധിച്ചിരുന്ന ഡോക്ടര്‍ അവധിക്കായി നാട്ടിലേക്ക് പോയതിനാല്‍ തിരിച്ചുവന്നതിനുശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയാനാവൂവെന്ന നിലപാടാണ് ആശൂപത്രി അധികൃതര്‍ക്കുള്ളത്.












Click it and Unblock the Notifications