ബഹ്‌റൈന്‍ ബ്ലോഗറെ ജാമ്യത്തില്‍ വിട്ടു

സൈനബിനെ പോലിസ് അറസ്റ്റ് ചെയ്ത് വലിച്ചുകൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചു ദിവസമായി തടവില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ജാമ്യത്തില്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത്.
വിലങ്ങണിയിച്ച് വലിച്ചിഴച്ചാണ് 28കാരിയെ കൊണ്ടു പോയത്. ഷിയാ വിഭാഗത്തിനു മുന്‍തൂക്കമുള്ള ബഹ്‌റൈനില്‍ സുന്നി രാജവംശമാണ് ഭരണം നടത്തുന്നത്. ടുണീഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിരവധി ജനാധിപത്യപ്രക്ഷോഭങ്ങള്‍ ബഹ്‌റൈനില്‍ നടന്നിരുന്നെങ്കിലും സൗദി സൈന്യത്തിന്റെ സഹായത്തോടെ എല്ലാം അടിച്ചമര്‍ത്തുകയായിരുന്നു.












Click it and Unblock the Notifications