ദുബയ്: വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം കൊണ്ടുവരാന്‍ ദുബയ് പോലിസ് ആലോചിക്കുന്നു. നിയമം നടപ്പിലായാല്‍ വാഹനത്തിലെ ഓരോ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വാഹനമോടിക്കുന്നയാളുടെ ബാധ്യതയാണ്. ഏതെങ്കിലും യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ അതിന്റെ ഫൈന്‍ നല്‍കേണ്ട ബാധ്യത ഡ്രൈവറുടെതാണ്.
ദുബയിലുണ്ടായ വാഹനാപകടങ്ങളുടെ കണക്ക് വിശകലനം ചെയ്തതിനുശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫിന്‍ അറിയിച്ചു. പിറകുവശത്തെ സീറ്റിലിരിക്കുന്ന കുട്ടികളാണ് പലപ്പോഴും മരണത്തിനു കീഴടങ്ങുന്നത്. ഇതിനു പ്രധാനകാരണം പിറകിലിരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്നതു തന്നെയാണ്.
മക്കള്‍ പിറകുവശത്തിരുന്നാല്‍ പരിക്കൊന്നും സംഭവിക്കില്ലെന്ന് തെറ്റിദ്ധാരണ രക്ഷാകര്‍ത്താക്കള്‍ക്കുണ്ട്. ഇതുതെറ്റാണ് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും പിറകിലെ സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരാണ്.
The General Department of Traffic of Dubai Police has prepared a new Bill which, once approved, will make it mandatory for rear passengers in vehicles to wear seat belts