Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ തീപ്പിടുത്തം, രണ്ടു മരണം

Fire
അബുദാബി: അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ മുറൂര്‍ തെരുവിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന അല്‍ ഫലാഹ് റോഡരികിലുള്ള കെട്ടിടസമുച്ചയത്തിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം സിറിയയില്‍ നിന്നുള്ളവരാണ്.

കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. മറ്റൊരാള്‍ തീപിടിക്കുന്നത് കണ്ട് പേടിച്ച് 11ാം നിലയില്‍ നിന്നു താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൈഡ്രോളിക് കോണി ഉപയോഗിച്ച് രണ്ടു പേരെ രക്ഷപ്പെടുത്തി.

നിരവധി മലയാളി താമസിക്കുന്ന കെട്ടിടമാണിത്. അറ്റക്കുറ്റ പണികള്‍ നടക്കുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+