വേശ്യകളാക്കാന്‍ പിതാവ്, പെണ്‍കുട്ടികള്‍ ഒളിച്ചോടി
ജിദ്ദ: പിതാവ് വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി സാമൂഹിക സുരക്ഷിതത്വ കേന്ദ്രത്തില്‍ അഭയം തേടി. തെറ്റായ വഴിയിലൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന പിതാവിന്റെ സംരക്ഷണയിലാക്കരുതെന്നാണ് പെണ്‍കുട്ടികളുടെ ആവശ്യം.
59കാരന്‍ പണമുണ്ടാക്കാന്‍ വേണ്ടി ഭാര്യയെ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ചിരുന്നു. പിടിയിലായതിനെ തുടര്‍ന്ന് നാലുമാസം തടവ് ശിക്ഷയും 100 ചാട്ടവാറടിയും മാതാവിന് അനുഭവിക്കേണ്ടി വന്നുവെന്ന് കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വേശ്യാവൃത്തിയിലൂടെ കൂടുതല്‍ പണമുണ്ടാക്കാന്‍ വേണ്ടി 15നും 22നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഇയാള്‍ പലപ്പോഴും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംരക്ഷണ ചുമതലയില്‍ നിന്നു പിതാവിനെ മാറ്റികൊണ്ട് അധികൃതര്‍ ഉത്തരവിടണമെന്ന് പെണ്‍കുട്ടികള്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications