ക്വാഡ് ബൈക്കുകള്‍ക്കും രജിസ്‌ട്രേഷന്‍ വേണം

2008ല്‍ രജിസ്‌ട്രേഷന്‍ വേണമെന്ന ഉത്തരവ് ഇറക്കിയിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. നേരത്തെയുണ്ടായിരുന്ന നിയമങ്ങള്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാര്യത്തില്‍ ഉടമയ്ക്കു തന്നെ തീരുമാനമെടുക്കാമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സിനായി വലിയൊരു തുക നല്‍കുന്നതാണ് പലരേയും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. അതേ സമയം 50 സിസിയില്‍ താഴെയുള്ള ക്വാഡ് ബൈക്കുകളെ രജിസ്‌ട്രേഷനില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിര്‍ദ്ദിഷ്ട കോംപൗണ്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കണം.
മരുഭൂമിയിലെ യാത്രകള്‍ക്കാണ് ഈ ബൈക്ക് കൂടുതല്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടു രജിസ്‌ട്രേഷന്‍ ബോധവത്കരണ പരിപാടികളുമായി ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഇത്തരം കേന്ദ്രങ്ങളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications