കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഡികാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ പിഴ

Google Oneindia Malayalam News

UAE ID
ഷാര്‍ജ: തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ ഫെബ്രുവരി ഒന്നു മുതല്‍ പിഴ ചുമത്തുമെന്ന് എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി അറിയിച്ചു.

ഷാര്‍ജയില്‍ ഫെബ്രുവരി ഒന്നുമുതലും അബുദാബിയില്‍ ഏപ്രില്‍ ഒന്നുമുതലും ദുബയില്‍ ജൂണ്‍ ഒന്നുമുതലും പിഴ ഈടാക്കി തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഐഡി കാര്‍ഡ് ഇല്ലാതെ പുതുക്കാനെത്തുന്നവര്‍ക്ക് ജനുവരി ഒന്നുമുതല്‍ പിഴ ചുമത്തി തുടങ്ങും.

കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായി ഒരു മാസത്തിനുള്ളിലാണെങ്കില്‍ 20 ദീര്‍ഹവും ഒരു മാസം കഴിഞ്ഞിട്ടാണെങ്കില്‍ പരമാവധി 1000 ദീര്‍ഹവും പിഴ ചുമത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അഞ്ചു വര്‍ഷത്തേക്ക് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിന് 100 ദീര്‍ഹമാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. കേടായതോ നഷ്ടപ്പെട്ടതോ ആയ കാര്‍ഡുകള്‍ക്ക് ഇനി 150 ദീര്‍ഹം നല്‍കണം.

English summary
Sharjah and Abu Dhabi who delay in applying for or renewing ID cards will be required to pay fines beginning early next year, announced Emirates Identity Authority (Eida).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X