യുവാവിന്റെ അറ്റുപോയ കൈ തുന്നിച്ചേര്‍ത്തു
റിയാദ്: യന്ത്രവത്കൃത ഈര്‍ച്ചവാളില്‍ കുടുങ്ങി അറ്റുപോയ യുവാവിന്റെ കൈ നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ സൗദി ഡോക്ടര്‍മാര്‍ തുന്നിപ്പിടിപ്പിച്ചു. കിങ് ഫഹദ് ആശുപത്രിയിലെ വിദഗ്ധ സംഘത്തിന്റെ അവസരോചിതമായ ഇടപെടല്‍ മൗസാ തമീഹി എന്ന പതിനെട്ടുകാരനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ്.
യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജാസന്‍ പ്രവിശ്യയില്‍ നിന്നുള്ള യുവാവ് ഇലക്ട്രിക് വാളുപയോഗിച്ച് ജോലിചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ റിയാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുറിവ് ഉണങ്ങാന്‍ തുണങ്ങിയതിനാല്‍ യുവാവിനെ ഡിസ്ചാര്‍ജ്ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications