ജിദ്ദയില്‍ 22 സ്‌കൂളുകള്‍ പൂട്ടുന്നു?

സ്‌കൂളുകള്‍ പരിശോധിച്ച വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ തഖ്ഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. വിദ്യാഭ്യാസവകുപ്പിനെ കൂടാതെ സിവില്‍, പോലിസ് വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും പരിശോധക സംഘത്തിലുണ്ടായിരുന്നു.
അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍ കെട്ടിടങ്ങളും ചുറ്റുപ്പാടുകളും എത്രമാത്രം അനുയോജ്യമാണെന്ന് പരിശോധിക്കുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം.
ജിദ്ദയിലെ 2000ഓളം സ്‌കൂളുകളില്‍ 43 ശതമാനത്തോളം വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കനുസരിച്ച് വാടകകെട്ടിടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിതസമയപരിധിക്കുള്ളില്‍ സുരക്ഷാമാനദണ്ഡങ്ങളനുസരിച്ചുള്ള സ്ഥലത്തേക്ക് മാറാത്ത സ്‌കൂളുകളെല്ലാം പൂട്ടേണ്ടി വരും.












Click it and Unblock the Notifications