കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നല്‍കാതെ ഇന്ത്യന്‍ വ്യാപാരി മുങ്ങി

Google Oneindia Malayalam News

ദുബയ്: കോടിക്കണക്കിനു ദീര്‍ഹത്തിനുള്ള പച്ചക്കറികളും പഴങ്ങളും വാങ്ങി പണം നല്‍കാതെ ഇന്ത്യന്‍ വ്യാപാരിയും 12 സഹായികളും മുങ്ങിയതായി പരാതി. ഓറഞ്ച് ലൈന്‍ എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് അഷ്‌റഫിനെതിരേ നിരവധി പേര്‍ പോലിസില്‍ പരാതി നല്‍കി കഴിഞ്ഞു.

ദുബയ് ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്ന സംഘം യുഎഇയില്‍ ഒട്ടുമിക്ക ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തിയിരുന്നു.

മാര്‍ക്കറ്റിലെ ഓരോ കച്ചവടക്കാരനും അയാള്‍ പണം കൊടുക്കാനുണ്ട്. അതുകൊണ്ടു തന്നെ ഏകദേശം രണ്ടു കോടി ദീര്‍ഹത്തിലധികം വെട്ടിച്ചാണ് മുങ്ങിയിട്ടുള്ളതെന്ന് വ്യാപാരികളിലൊരാള്‍ പറഞ്ഞു.

മുങ്ങല്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്പനിയുടെ പേരിലുള്ള എല്ലാ വാഹനങ്ങളും വിറ്റൊഴിവാക്കുകയും മറ്റുള്ളവരില്‍ നിന്നു കിട്ടാനുള്ള കുടിശ്ശികയെല്ലാം പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'റെഡി ക്യാഷ് ' നല്‍കാന്‍ തയ്യാറായ ഖത്തറിലെയും കുവൈത്തിലെയും കസ്റ്റമേഴ്‌സിന് വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

English summary
Traders in Dubai are in search of an Indian man and his 12 associates, who've allegedly disappeared with their vegetables and fruits worth several million dirhams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X