കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനറല്‍ വാട്ടറിന് പൊള്ളുന്ന വില

Google Oneindia Malayalam News

Masafi
ദുബയ്: യുഎഇ സര്‍ക്കാറിന്റെ ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് മിനറല്‍ വാട്ടര്‍ കമ്പനികള്‍ വില 25 ശതമാനത്തോളം ഉയര്‍ത്തി. രണ്ട് ദീര്‍ഹം വിലയുണ്ടായിരുന്ന മസാഫി വെള്ളക്കുപ്പികള്‍ക്ക് ഇപ്പോഴത്തെ വില 2.50 ദീര്‍ഹമാണ്. ചെറിയ കുപ്പികളുടെ വില 1.50 ആക്കിയിട്ടുണ്ട്.

എന്നാല്‍ യാതൊരു വിലവ്യത്യാസവും വരുത്തിയിട്ടില്ലെന്നാണ് മസാഫി മിനറല്‍ വാട്ടര്‍ കമ്പനി പറയുന്നത്. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും മാര്‍ക്കറ്റിങ് വിഭാഗത്തില്‍ നിന്നു ലഭിച്ചിട്ടില്ല. കുടിവെള്ളം അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിന് സര്‍ക്കാറിന്റെ വിലനിയന്ത്രണം ബാധകമാണ്.

അതേ സമയം ചില വില്‍പ്പനശാലകള്‍ മാത്രമാണ് ഇത്തരത്തില്‍ കൊള്ളലാഭമെടുക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നിയമം ലംഘിച്ച് അധികവില ഈടാക്കിയതായി തെളിഞ്ഞാല്‍ ഒരു ലക്ഷം ദീര്‍ഹം പിഴയായി നല്‍കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English summary
Water bottle companies are violating the UAE Ministry of Economy directive by selling drinking water at higher prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X