പീഡനം, സ്‌കൂള്‍ ബസ്സില്‍ കുട്ടി തനിച്ചായിരുന്നില്ല
ഷാര്‍ജ: ബസ്സിനുള്ളില്‍ വെച്ച് നാലരവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍. കാരണം ഈ ബസ്സില്‍ കുട്ടി തനിച്ചായിരുന്നില്ല. രാവിലെ 10.10നാണ് കുട്ടിയെ ബസ്സില്‍ കയറ്റിയത്. ഈ ബസ് 10.40ന് സ്‌കൂളിലെത്തുകയും ചെയ്തിട്ടുണ്ട്.
ബസ്സിന് മൊത്തം 27 സ്റ്റോപ്പുകളാണുള്ളത്. ഇതില്‍ 14ാമത്തെ സ്റ്റോപ്പില്‍ നിന്നാണ് കുട്ടിയ കയറിയത്. അതിനര്‍ത്ഥം 13 സ്റ്റോപ്പുകളില്‍ നിന്നുള്ള കുട്ടികള്‍ക്കൊപ്പമാണ് ഈ കുട്ടിയും. ഇത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമായിരുന്നു-സ്‌കൂള്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു.
പീഡിപ്പിച്ചുവെന്ന് പറയുന്ന ബസ് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ സ്‌കൂള്‍ ബസ്സുകളില്‍ വനിതാ കണ്ടക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്.












Click it and Unblock the Notifications