Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി 16 ആണവ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു

Abdullahzainalalireza
ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 16 ആണവ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. മൊത്തം 10000കോടി അമേരിക്കന്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് വാണിജ്യ,വ്യവസായ മന്ത്രി അബ്ദുള്ള സൈനല്‍ അലിറസ അറിയിച്ചു. അറ്റ്‌ലാന്റയില്‍ നടക്കുന്ന സൗദി-യുഎസ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണ, വാതക ഇന്ധനങ്ങള്‍ക്കു പകരമായി സൗരോര്‍ജ്ജവും മറ്റു പാരമ്പര്യേതര മാര്‍ഗ്ഗങ്ങളും വികസിപ്പിച്ചെടുക്കാനുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണിത്. ജുബൈല്‍, യാന്‍ബു മേഖലകളില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി ഏതാണ്ട് 300 കോടി അമേരിക്കന്‍ ഡോളര്‍ ചെലവാക്കി കഴിഞ്ഞു.

2012 ആകുമ്പോഴേക്കും അമേരിക്കയില്‍ നിന്ന് മൊത്തം അറബ് രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ 23 ശതമാനത്തിലധികം സൗദിയിലേക്ക് മാത്രമായിരിക്കും. 2015 ആകുമ്പോഴേക്കും ഇത് ഇരട്ടിയാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരസ്പരവിശ്വാസത്തിലും സഹകരണത്തിലും ഊന്നിയാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മുന്നോട്ടുപോവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+