മകളെ പീഡിപ്പിച്ച സൗദിക്കാരന് 2,080 അടി

മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ ഏഴു വര്‍ഷമായി മകളെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധു പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് മകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് 13 വര്‍ഷത്തെ തടവ് ശിക്ഷ വിധിയ്ക്കുകയായിരുന്നു. ഈ കാലയളവില്‍ 2,080 ചാട്ടയടിയും ഇയാള്‍ ഏറ്റുവാങ്ങണം.
പീഡനത്തിനും അപമര്യാദയായി പെരുമാറുന്നതിനും സൗദിയില്‍ ചാട്ടയടി ശിക്ഷയായി നല്‍കാവുന്നതാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോള്‍ വധശിക്ഷ ശിക്ഷയും ലഭിച്ചേക്കാം.












Click it and Unblock the Notifications