ദോഹ ട്രേഡിങ് ഫെയര്‍ തുടങ്ങി

ക്യു മീഡിയ ഇവന്റ്‌സിന്റെ സഹായത്തോടെ ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന മേള ജനുവരി 10ാം തിയ്യതി അവസാനിക്കും. ഇന്ത്യ, ഖത്തര്‍, ബംഗ്‌ളാദേശ്, കാനഡ, ഈജിപ്ത്, ഹോംഗ്‌കോംഗ്, ചൈന, ഫ്രാന്‍സ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കെനിയ, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനാന്‍, മലേഷ്യ, മൊറോക്കോ, ഒമാന്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, സിറിയ, തായ്‌ലന്റ്, തുനീഷ്യ, തുര്‍ക്കി, യു.എ.ഇ, അമേരിക്ക, യെമന്‍ എന്നീ രാജ്യങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.
എക്‌സിബിഷന്‍ സെന്ററില്‍ 15000 ചതുരശ്രവിസ്തീര്‍ണം വരുന്ന പ്രദര്‍ശന നഗരിയില്‍ 570 ഓളം സ്റ്റാളുകളുണ്ട്. ഉച്ചയ്ക്കു ശേഷം വിവിധ പരിപാടികളുണ്ടായിരിക്കും. കുട്ടികളുടെ വിനോദത്തിനായി പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications