ഡോക്യുമെന്ററി മല്‍സരം സംഘടിപ്പിക്കുന്നു
റിയാദ്: ഫ്രന്റ്‌സ് ക്രിയേഷന്‍സ് ഡോക്യുമെന്റി മല്‍സരം സംഘടിപ്പിക്കുന്നു. സമകാലികപ്രസക്തിയുള്ള വിഷയങ്ങളില്‍ 10 മിനിറ്റ് നീളമുള്ള വീഡിയോ ചിത്രങ്ങളാണ് തയ്യാറാക്കേണ്ടത്. ഡോക്യുമെന്ററികള്‍ യുഎസ്ബി മെമ്മറി സ്റ്റിക്കില്‍ സേവ് ചെയ്ത് ജനുവരി 10നു മുമ്പ് സംഘടനാ പ്രതിനിധികളെ ഏല്‍പ്പിക്കേണ്ടതാണ്. ഫേയ്‌സ്ബുക്ക് സൗഹൃദകൂട്ടായ്മകളുടെ സഹായത്തോടെ നടക്കുന്ന മല്‍സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509 460 972 എന്ന നമ്പറില്‍ ബന്ധപ്പെടാം.
2005ലാണ് ജിദ്ദ കേന്ദ്രമായി ഫ്രണ്ട്‌സ് ക്രിയേഷന്‍സ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും വിശാലകൂട്ടായ്മ ലക്ഷ്യം വെച്ച് ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സംഘടന ഇപ്പോള്‍. പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ മാസം ഇമെയില്‍ മല്‍സരം സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഇമെയില്‍ വിലാസം അയച്ചുതരുന്നവര്‍ക്ക് സമ്മാനം നല്‍കും. മറ്റു വിവരങ്ങള്‍ക്ക് +966509460972, +966508272650, +966506620456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications